കാളിയാർ: ജനവാസ മേഖലയിൽ ത്രീ ഫേസ് ലൈനിലേക്ക് കാട്ട് ചെടി വളർന്നു പടർന്നിട്ടും വെട്ടിനിക്കാൻ നടപടിയായില്ല. കൊച്ചു കുട്ടികൾ ഉൾപ്പടെ കളിക്കുന്ന സ്ഥലത്തിന് സമീപം ആണ് ഈ അനാസ്ഥ. മഴക്കാലമായതിനാൽ തന്നെ ഇതിനു സമീപത്തേക്ക് പോയാൽ അപകട സാധ്യത ഏറെ ആണ്. കാളിയാർ എസ്റ്റേറ്റ് റോഡിൽ ചാലയ്ക്കമുക്കിന് സമീപം ത്രീ ഫേസ് ലൈനുകൾ കാട് മൂടി നിൽക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടായാൽ മാത്രം പ്രവർത്തിക്കുന്ന ബോർഡ് നയത്തിനെതിരെ പ്രേധിഷേധത്തിന് ഒരുങ്ങുക ആണ് നാട്ടുകാർ.
കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു






