Timely news thodupuzha

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു

തൊടുപുഴ: വെള്ളിയാഴ്ച്ച രാത്രിയിൽ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിന് സമീപം ഉണ്ടായ അപകടത്തിൽ ആരക്കുഴ കുന്നപ്പിള്ളിൽ ബെന്നി കുര്യനാണ് മരിച്ചത്. തൊടുപുഴയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ കാർ വന്നിടിച്ചാണ് അപകടം. ബെന്നിയുടെ മരണത്തിന് കാരണമായ കാർ മൂന്നോളം വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജ​ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ടൗണിൽ പോലീസിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരവധി ക്യാമറകൾ ഉണ്ടെങ്കിലും അപകട ദൃശ്യമോ അപകടം സൃഷ്ടിച്ച വാഹനമോ കണ്ടെത്തുവാൻ കഴിഞ്ഞില്ല. വിവിധ ആവശ്യങ്ങൾക്ക് ക്യാമറ ദൃശ്യങ്ങൾ ചോദിച്ചു എത്തുന്ന പോലീസിൻ്റെ ശല്യം മൂലം ഭൂരിഭാ​ഗം വ്യാപാര സ്ഥാപനങ്ങളും റോഡിലേക്ക് ക്യാമറ തിരിച്ച് വെയ്ക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. പോലീസിൻ്റെ ക്യാമറകളാകട്ടെ ഭൂരിഭാ​ഗവും പ്രവർത്തിക്കുന്നുമില്ല. അപകടത്തിൽ മരിച്ച ബെന്നി കുര്യന്റെ സംസ്കാരം ജൂലൈ അഞ്ച് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരക്കുഴ സെൻ്റ് മേരീസ് ആർകി എപ്പിസ്കോപ്പൽ തീർത്ഥാടന ​ദേവാലയത്തിൽ.

Leave a Comment

Your email address will not be published. Required fields are marked *