ചെറുവത്തൂർ: കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തി ചാകര. ട്രോളിങ്ങിനു ശേഷം ആദ്യമായാണ് നാടൻ വള്ളങ്ങൾക്ക് ചാകര പോലെ വൻ തോതിൽ മത്തിയും ചെമ്മീനും ലഭിച്ചത്. ആയിരം പെട്ടി മത്തിയാണ് വിപണിയിലേക്കെത്തിച്ചത്. എന്നാവൽ ഇതു യഥാർത്ഥ ചാകരയല്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് മത്തി ലഭിച്ചത്. അതേ സമയം കുന്ദാപുര ബീച്ചിലെ വെള്ളത്തിൽ കണ്ട വെളുത്ത പത മത്സ്യ തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. വെള്ളം അധികൃതർ ശേഖരിച്ച് പരിശോധന നടത്തി. കനത്ത മഴയിൽ കടലിൽ കലർന്ന രാസ വസ്തുക്കളായിരിക്കാം പതയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കടൽ മീനുകളെ ഈ പത ബാധിച്ചിട്ടില്ല. എന്നാൽ ശരീരത്തിൽ പത ആകാതെ സൂക്ഷിക്കാൻ മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തിചാകര: കടലിലെ വെളുത്ത പത ആശങ്ക ഉയർത്തുന്നു






