Timely news thodupuzha

മന്ത്രി കെ.എ തുളസി ടീച്ചറിന് ഡിസിസിയുടെ സ്നേഹാദരം

ചെറുതോണി: ഇടുക്കി ഡിസിസി ഓഫീസിലെത്തിയ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക വികസന വകുപ്പു മന്ത്രി കെ എ തുളസി ടീച്ചറിന് ഊഷ്മള മായ സ്വീകരണം നൽകി. പത്തു വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസിന്റെ ഒരു മന്ത്രി ഇടുക്കി ഡി.സി ഓഫീസിൽ എത്തുന്നത്. ജില്ലാ ആസ്ഥാനത്ത് ഇന്നലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി ഇടുക്കിയിൽ എത്തിയത്.

ഡിസിസി ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രിയെ കെപിസിസി സെക്രട്ടറി അഡ്വ. എസ് അശോകൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.കെപിസിസി ഭാരവാഹികളായ എ പി ഉസ്മാൻ നിഷ സോമൻ ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് എം കെ പുരുഷോത്തമൻ , മറ്റ് കോൺഗ്രസ് നേതാക്കളായ എസ് ഡി അഗസ്റ്റിൻ എൻ പുഷോത്തമൻ സി പി സലീം ജോബി തയ്യിൽ അനിൽ ആനിക്കനാട്ട് ജിപ്സി ജിമ്മി ടി എസ് ബിജു കെ കെ സുബി ശ്രീലാൽ ടി എസ് കെഎം ജലാലുദ്ദീൻ അനീഷ് പ്ലാശനാൽ ഉൾപ്പെടെയുള്ളവരുമായി ഒരു മണിക്കൂറോളം മന്ത്രി ചർച്ച നടത്തി.

തൻറെ വകുപ്പുമായി ബന്ധപ്പെട്ട് ഇടപെടാൻ കഴിയുന്നത്ര വികസന പ്രവർത്തനങ്ങൾ ഇടുക്കിയിലേക്ക് എത്തിക്കുവാൻ പരമാവധി ശ്രമം ഉണ്ടാകുമെന്ന് തുളസി ടീച്ചർ നേതാക്കൾക്ക് ഉറപ്പു നൽകി.

Leave a Comment

Your email address will not be published. Required fields are marked *