Timely news thodupuzha

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, അന്വേഷണമാരംഭിച്ച് പോലീസ്

ബാംഗ്ലൂർ: ഇൻഡിഗോ വിമാനത്തിൽ വ‍്യാജ ബോംബ് ഭീഷണി എത്തിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിൻറെ ശുചിമുറിയിൽ നിന്നും കൈപ്പടയിൽ എഴുതിയ കത്ത് ലഭിക്കുകയായിരുന്നു. ബോംബ് വച്ചിട്ടുണ്ട് ദയവായി പോകരുതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ സുരക്ഷാ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും മാറ്റുകയും ബോംബ് സ്ക്വാഡും സുരക്ഷാ ഉദ‍്യോഗസ്ഥരും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വ‍്യാജ സന്ദേശമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഇൻഡിഗോ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ പ്രവൃത്തിച്ചയാളെ കണ്ടെത്തണമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ‍്യം. പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *