തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി നാൽപ്പതേക്കർ ഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇറക്കം ഇറങ്ങി വളവു തിരിഞ്ഞു വന്ന കാർ വണ്ണപ്പുറത്തു നിന്നുമെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുള്ളവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പിക്ക്അപ്പും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടങ്ങൾ തുർകഥയാകുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുത്തിറക്കവും വളവുമുള്ള ഈ മേഖലയിൽ രാത്രി കാലമായാൽ വെളിച്ചം പോലും ഇല്ല. അടിയന്തരമായി അധികൃതരുടെ ഭാഗത്തു നിന്ന് ഈ മേഖലയിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തൊടുപുഴ വണ്ണപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം






