തൊടുപുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച എം.എൽ.എമാരായ അപു ജോൺ ജോസഫ്, റോയി കെ പൗലോസ് എന്നിവർക്ക് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ അഞ്ചിൽ അഞ്ച് സീറ്റിലും യു.ഡി.എഫിനെ വിജയിപ്പിച്ച ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഈ സർക്കാർ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയുടെ പ്രധാന ആവശ്യം ഭൂപ്രശ്നങ്ങളാണ്, അതിന് ശാശ്വത പരിഹാരം കാണുവാൻ ആദ്യ ബഡ്ജറ്റിൽ തന്നെ വിഷയം ഉൾപ്പെടുത്തിയിരുന്നു. യു.ഡി.എഫ് പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി വരുകയാണ്… വനിതകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര നടപ്പിലാക്കി കഴിഞ്ഞു. പൊതുരംഗത്തും ഭരണരംഗത്തും പ്രവർത്തിച്ച വ്യക്തിമുദ്ര പതിപ്പിച്ച മികച്ച എം.എൽ.എമാരാണ് ഇടുക്കിയിലുള്ളത്, അതിനാൽ വികസന പ്രവർത്തനങ്ങൾക്ക് അവർക്ക് മെച്ചപ്പെട്ട രീയിൽ നേതൃത്വം നൽകുവാൻ കഴിയുമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് അധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് തങ്കപ്പൻ സ്വാഗതം ആശംസിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് റ്റി.എം സലിം, സി.പി കൃഷ്ണൻ, ജോൺ നെടിയപാല, രാജു ഓടയ്ക്കൽ, റ്റി.കെ നവാസ്, കെ.ആർ സോമരാജ്, പി.എൻ സീതി, മനോജ് കോക്കാട്ട്, ടോണി തോമസ്, ജിജി സുരേന്ദ്രൻ, മാത്യു കെ ജോൺ, ബിജോ ചേരിയിൽ എന്നിവർ പങ്കെടുത്തു.






