തൊടുപുഴ: വൈ.എം.സി.എ വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടത്തി. വണ്ണപ്പുറം വൈ.എം.സി.എ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോണി മൂലയിൽ അധ്യക്‌ഷത വഹിച്ചു. സെക്രട്ടറി റോയി തൂമുള്ളിൽ സ്വാഗതവും വണ്ണപ്പുറം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജോസഫ് അറയ്ക്കതോട്ടം ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചു.യോഗത്തിൽ വൈ.എം.സി. എ തൊടുപുഴ സബ് റീജിയൻ ചെയർമാൻ ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടവും സബ് റീജിയൻ ചെയർമാനും ചേർന്ന് പ്രശസ്തി ഫലകം നൽകി ആദരിച്ചു.യോഗത്തിന് ജോണി താന്നിക്കൽ ആശംസയും തോമസ് തേങ്ങുതോട്ടം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ 2026 – 2027 വർഷത്തെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി തോമസ് തെങ്ങുംതോട്ടംസെക്രട്ടറിയായി ജോണി താന്നിക്കൽ,ട്രെഷറർ ആയി വിൻസെന്റ് പിച്ചാപ്പിള്ളിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
വൈ.എം.സി.എ വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടത്തി






