Timely news thodupuzha

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്ന് അനിൽ അക്കര

ഇടുക്കി: സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്നും തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് വിഹിതത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്താൻ അനുവദിക്കില്ലെന്നുംവ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ വികസന പ്രവർത്തനങ്ങളുടെ മെല്ലപ്പോക്കിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തേക്കടി ബാബുഗ്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എം.എം. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം.എൽ.എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക്ക് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ നേതാക്കളായ ശാന്തി ഹരിദാസ്, തോമസ് കക്കുഴി, സാജു ജോസഫ്, ജോർജ് തോമസ് എന്നിവരും പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരും അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *