ഇടുക്കി: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാലിനു സമീപത്തെ കൊളുക്കുമലയിൽ യുവാവ് കൊക്കയിൽ വീണയുവാവിനെ യാണ് രക്ഷപെടുത്തിയത്‌തമിഴ്നാട് ചെന്നൈ സ്വദേശിയായ കാർത്തിക്കാണ്(31) അപകടത്തിൽപ്പെട്ടത്. യുവാവ് തല കറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന വർ പറയുന്നത്. സിംഹപാറക്ക് സമീപമാണ് അപകടം നടന്നത്. രക്ഷപ്രവർത്തനം ദുഷ്കരമായ ഭാഗമായിരുന്നതിനാൽപോലീസ് ഫയർ ഫോഴ്സ് നാട്ടുകാർ എന്നിവരടങ്ങുന്നസംഘമാണ് യുവാവിനെ രക്ഷപ്പെടുത്തിയത് 5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനിടയിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്.അപകടത്തിൽ ഒരു കണ്ണിന് ഗുരുതര പരിക്കേറ്റ യുവാവിനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊളുക്കുമലയിൽ കൊക്കയിൽ വീണ തമിഴ്നാട് സ്വദേശിയായ യുവാവിനെ രക്ഷപെടുത്തി






