Timely news thodupuzha

സിദ്ധാർത്ഥിൻ്റെ പേരിൽ റാ​ഗിങ്ങ് നിയമം കൊണ്ടുവരും, പരാതികൾ അറിയിക്കുന്നതിന് ‘സിദ്ധാർത്ഥ് ഡിസ്ട്രസ് ആപ്പ്’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കാമ്പസ് റാഗിംഗ് തടയുന്നതിനായി വയനാട് മരണപ്പെട്ട സിദ്ധാർത്ഥിൻ്റെ പേരിൽ റാ​ഗിങ്ങ് നിയമം നിലവിൽകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിനൊപ്പം റാ​ഗിങ്ങ് പരാതികൾ അറിയിക്കുവാനായി ‘സിദ്ധാർത്ഥ് ഡിസ്ട്രസ് ആപ്പ്’ (Siddharth Distress App) എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ കെട്ടികിടക്കുന്ന കയർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വലിയ ക്യാമ്പെയിൻ സംഘടിപ്പിക്കും. ഓണക്കാലത്ത് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുമെല്ലാം ഏതെങ്കിലും ഒരു കയർ ഉൽപ്പന്നങ്ങൾ വാങ്ങിക്കണമെന്നും ആ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *