കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ പാട്ടുപാടുന്ന ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ വിഡിയോ വൈറലാകുന്നു. ‘ഹോട്ടൽ കാലിഫോർണിയ’ എന്ന ഇംഗ്ലിഷ് ഗാനമാണ് അപു ജോൺ പാടുന്നത്. വിദ്യാർഥികൾക്കൊപ്പമിരുന്നാണ് അദ്ദേഹത്തിന്റെ മനോഹരമായ ആലാപനം. അപുവിന്റെ പാട്ടിന് ഗിറ്റാർ വായിക്കുന്ന വിദ്യാർഥിയെയും വിഡിയോയിൽ കാണാം. ചുറ്റുമുള്ളവർ അദ്ദേഹത്തിന്റെ പാട്ട് ആസ്വദിക്കുന്നു. പാട്ട് അവസാനിച്ചതും കയ്യടിച്ചുകൊണ്ടാണ് വിദ്യാർഥികൾ അഭിനന്ദനം അറിയിച്ചത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് അപുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഗായകൻ ജാസി ഗിഫ്റ്റും വിഡിയോയിൽ കമൻ്റ് ചെയ്തു. അപുവിൻ്റെ ആലപനത്തെ ആരാധകർ പ്രശംസിച്ചു. അടുത്തിടെ, അപു ജോൺ ഡ്രംസ് വായിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണ ചടങ്ങിലാണ് വിദ്യാർത്ഥിയുടെ പാട്ടിന് അപ്പു പശ്ചാത്തല സംഗീതമൊരുക്കിയത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച്, ചിരിച്ചുകൊണ്ട് ഡ്രംസ് വായിക്കുന്ന അപ്പു ജോൺ ജോസഫിൻ്റെ വീഡിയോ അന്ന് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു.
കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഇംഗ്ലീഷ് പാട്ട് പാടി നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, വിഡിയോയിൽ കമൻ്റുമായി ഗായകൻ ജാസി ഗിഫ്റ്റ്





