Timely news thodupuzha

കെ.ടി.ഡി.ഒ തൊടുപുഴ സോൺ വാർഷിക സമ്മേളനം നടന്നു

തൊടുപുഴ: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ സോണിന്റെ ഒന്നാം വാർഷിക സമ്മേളനം തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടന്നു. KTDO സംസ്ഥാന രക്ഷാധികാരി രാകേഷ് നരിക്കുനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംദേവ് പി ആർ വിശിഷ്ടാതിഥിയായി.

കള്ള ടാക്സികളും ഓൺലൈൻ ടാക്സികളും നിരത്ത് കൈയേറിയതോടെ പരമ്പരാഗത ടാക്സി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളി സമ്മേളനത്തിൽ ചർച്ചാ വിഷയം ആയി.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ തൊടുപുഴ സോൺ പ്രസിഡന്റ് ആയി അരുൺകുമാർ ടി.കെ യും ജനറൽ സെക്രട്ടറി ആയി അഖിൽ കാഞ്ഞിരമറ്റവും രക്ഷാധികാരിയായി മോഹനൻ കെ.എം തെരെഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രൻ കുറവിലങ്ങാട്, ജില്ലാ പ്രസിഡന്റ് സാന്റോ അടിമാലി, ജില്ല ജന.സെക്രട്ടറി ശിവ മൂന്നാർ, റോയി കല്ലാർ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *