Timely news thodupuzha

വീണ്ടും ഭീതി പരത്തി മുഖംമൂടി സംഘം; പുലർച്ചെ ചക്കുപള്ളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം

കുമളി: പ്രദേശത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുഖംമൂടി സംഘത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചക്കുപള്ളം ആറാം മൈലിൽ ചൊവ്വാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചുകയറി മാരകായുധങ്ങളുമായി മുഖംമൂടിയണിഞ്ഞ സംഘം കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിർന്നു. ആറാം മൈൽ തെക്കേപ്പറമ്പിൽ ടി. എം. എബ്രഹാമിന്റെ വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മുഖംമറച്ച് മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. വീടിന്റെ കോളിംഗ് ബെൽ അടിച്ച ശേഷം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വാതിൽ തുറക്കാൻ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അക്രമികളുടെ പക്കൽ മാരകായുധങ്ങൾ ഉള്ളതായും മുഖംമറച്ചിരിക്കുന്നതായും ജനാലയിലൂടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വാതിൽ തുറക്കാതെ വീട്ടുകാർ ഒരുമിച്ച് ബഹളമുണ്ടാക്കിയതോടെ അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുമളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അവ വ്യക്തമല്ലായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും, പ്രദേശത്ത് രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും കുമളി പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *