Timely news thodupuzha

“സേഫ് ഓണം” പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ഉൽപാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടപ്പാക്കുന്ന “സേഫ് ഓണം” പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി. ഇടുക്കി കാസിൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ റോയ് കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ ഉത്പാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവരും പൊതുജനങ്ങളും ഓണവുമായി ബന്ധപ്പെട്ട ആഘോഷ വേളകളിൽ വളരെയേറെ ശ്രദ്ധ വേണമെന്നും സുരക്ഷ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തിൽ എം.എൽ.എ പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല ഭക്ഷ്യ സുരക്ഷ അസ്സിസ്റ്റന്റ് കമ്മിഷണർ ബൈജു പി ജോസഫ് സ്വാഗതം ആശംസിച്ചു. ഇടുക്കി ഭക്ഷ്യ സുരക്ഷ ഓഫീസർ സൈജു കെ രാമനാഥ് കൃതജ്ഞത രേഖപ്പെടുത്തി. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തുന്ന വിവിധ ബോധവൽക്കരരണ പരിപാടികളിൽ ദേവികുളം ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ആൻ മേരി ജോൺസൺ, സുമിൻ ജോസ് എന്നിവർ ക്ലാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *