Timely news thodupuzha

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേഡ് റീജിയണൽ മാനേജർ കല്ലറയ്ക്കൽ കെ.എം ജോസഫ് നിര്യാതനായി

പാലാ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേഡ് റീജിയണൽ മാനേജറും പാലാ അർബൻ ബാങ്ക് പ്രസിഡണ്ടുമായിരുന്ന പാലാ കാനാട്ടുപാറ കല്ലറയ്ക്കൽ കെ.എം ജോസഫ് (പാപ്പച്ചൻ) നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച(30/07/2026) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡോമിനിക്‌സ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ജോസഫ് അതിരമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം. മക്കൾ: മാത്യൂസ് ജെ കല്ലറയ്ക്കൽ (മോട്ടി, ക്യാനൻ ഫിനാൻഷ്യൽ സർവ്വീസസ്, കൂത്താട്ടുകുളം), ഡേവീസ് ജെ കല്ലറയ്ക്കൽ(സാബു, എസ് ആൻ്റ് എസ് അഗ്രോ കെമിക്കൽസ്, പാലാ), ടോം ജെ കല്ലറയ്ക്കൽ(നാഷണൽ ഹാർഡ് വെയേഴ്സ്, മുതലക്കോടം), ഡോ. ജോസിമോൻ ജെ കല്ലറയ്ക്കൽ
(എസ്.ആർ.എസ് ഐ ആൻ്റ് ഇ.എൻ.റ്റി ഹോസ്പിറ്റൽ കൂത്താട്ടുകുളം ആൻ്റ് കടുത്തുരുത്തി). മരുമക്കൾ: ജെയിൻ, പുളിക്കകുന്നേൽ(കുന്നോന്നി), സുജ, മണലിൽ(മുട്ടാർ), ഷീന, തോട്ടക്കര(ഏഴുമുട്ടം), ഡോ. സ്മിതാ റാണി സിറിയക്, പെരുമന(കട്ടപ്പന).

Leave a Comment

Your email address will not be published. Required fields are marked *