തൊടുപുഴ: നഗരത്തിലെ ട്രാഫിക് സംബന്ധിച്ച വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം നടത്തിയത്. തൊടുപുഴ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീറ ജലീൽ അധ്യഷത വഹിച്ച യോഗത്തിൽ തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് പങ്കെടുത്തു.

തൊടുപുഴ മുനിസിപ്പാലിറ്റി പി.എ.ഐ ജി.എസ് ദേവസേനൻ, എസ്.പി.എച്ച്.ഐ പ്രജേഷ്കുമാർ, തൊടുപുഴഎസ് ആർ ടി ഒ, എ എം വി ഐ നിസാർ ഹനീഫ, ഇടുക്കി ഓഫീസ് ജെ.എസ് ആർ.ഡി.ഒ – കെ ആർ നിഷമോൾ, പി ഡബ്ലു ഡി റോഡ് തൊടുപുഴ ഡിവിഷനിലെ അനുജ വിജയൻ, സീനിയർ പി.എച്ച്.ഐ തൗഫീക് പി ഇസ്മായിൽ, മുട്ടം പോലീസ് ഇൻസ്പെക്ടർ വി.ആർ സുനിൽ, തൊടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സിജോ വർഗീസ്, തൊടുപുഴ ട്രാഫിക് എന്ഫോുഴ്സ്മെന്റ് യൂണിറ്റ് സബ് ഇന്സ്പെക്ടർ ബിജു ജേക്കബ്, തൊടുപുഴ നഗരസഭ പൊതു മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ റ്റി.കെ സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ:-
സിറ്റി സർവീസ് ആരംഭിക്കുക, പുഴയോരം റോഡിൽ ബി.എം.എച്ച് ഹോസ്പിറ്റലിന് മുൻവശം റോഡിന് നടുവിലായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റുക, പുഴയോരം റോഡിൽ എ.ആർ ഹോട്ടൽ ജംഗ്ഷനിൽ റംപിൾ സ്ട്രിപ് സ്ഥാപിക്കുക, മഴക്കാലത്ത് ഭീമ ജംഗ്ഷൻ, ഫോർ ലൈൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉണ്ടാവുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കുക, ഷാപ്പുംപടി, കെ.എസ്.ആർ.റ്റി.സി ജങ്ങ്ഷൻ, പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസ് ജങ്ങ്ഷൻ എന്നിവിടങ്ങളിലുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുക, കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ ഒടിഞ്ഞുകിടക്കുന്ന സ്ലാബുകൾ ശരിയാക്കുക,
കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളുടെ നീളവും വീതിയും കുറക്കുക, കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ മൂലമറ്റം റോഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കെ.എസ്.റ്റി.പിയുടെ ബോർഡ് മാറ്റുക, ന്യൂമാൻ കോളേജ് ജംഗ്ഷനിൽ രാവിലെ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുക, മുല്ലക്കൽ ജങ്ങ്ഷനിൽ റോഡ് മാർക്കിംഗ് ചെയ്യുക, ഹൈറേഞ്ച് ഹോട്ടൽ ജംഗ്ഷൻ, സീമാസ് ജംഗ്ഷൻ, ബി.എം.എച്ച് ജംഗ്ഷൻ, മങ്ങാട്ടുകവല ജംഗ്ഷൻ, വെങ്ങല്ലൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥലങ്ങൾ സൂചിപ്പിക്കുന്ന ദിശാ ബോർഡുകൾ സ്ഥാപിക്കുക, പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ നവീകരിക്കുക, കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.






