Timely news thodupuzha

കോടിക്കുളത്തെ തെരുവുവിളക്ക് തകരാർ; പരിഹരിക്കണമെന്ന് നാട്ടുകാർ

തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ നാളുകളായി പ്രവർത്തിക്കാത്തതിൽ നടപടി എടുക്കാതെ അധികൃതർ. സർക്കാരിൻ്റെ നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കോടിക്കുളം പഞ്ചായത്തിൽ എഴുന്നൂറിലധികം തെരുവ് വിളക്കുകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. രണ്ട് വർഷമായപ്പോൾ ഇപ്രകാരം സ്ഥാപിച്ച എത്ര ബൾബുകൾ പ്രവർത്തിക്കുന്നുണ്ട് എന്നതിൽ പഞ്ചായത്തിനോ കരാറുകാരനോ യാതൊരു കണക്കും തിട്ടവുമല്ല.

മഴക്കാലമായതോടെ നിരവധി ബൾബുകളാണ് പ്രവർത്തന രഹിതമായത്. മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള തെരുവ് വിളക്കു ബൾബുകളാണ പദ്ധതിയുടെ ഭാഗമായി വിവിധ ഇലക്ടിക് പോസ്റ്റുകളിൽ ഘടിപ്പിച്ചിരുന്നത് ഓട്ടോമാറ്റിക് ബൾബുകൂടെ സെൻസർ അടിക്കടി തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. ആയതിനാൽ ബൾബുകൾ രാത്രികാലങ്ങളിൽ തെളിയുന്നില്ല എന്നത് കൂടാതെ വിവിധ ഇടങ്ങളിലായി നിരവധി ബൾബുകളാണ് ദിവസങ്ങളോളം പകൽ സമയങ്ങളിലും തെളിഞ്ഞ് നിൽക്കുന്നത്. കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇപ്രകാരം വൈദുതി പാഴായി പോകുന്നത്. കൂടാതെ വൈദ്യതി ചാർജിനത്തിൽ പഞ്ചായത്തിന് വലിയ നഷ്ടത്തിനും ഇത് ഇടയാക്കും. പഞ്ചായത്തിൽ പരാതി പറഞ്ഞാൽ ഉടനെ ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത് എന്നാണ് നാട്ടുകാർ പറുന്നത്.

പലപ്പോഴും പരാതിപ്പെട്ട് മാസങ്ങൾ കഴിഞ്ഞു മാത്രമാണ് തകരാർ പരിഹരിക്കുന്നതിനായി എത്തുന്നതെന്നും കൂടാതെ ബൾബിൻ്റെ കാലാവധി കഴിഞ്ഞുവെന്നും മറ്റും ഒഴിവ് കഴിവുകൾ പറഞ്ഞ് തകരാർ പരിഹരിക്കുവാൻ കരാർ ജോലിക്കാർ തയ്യാറാകുന്നില്ല എന്നും നാട്ടുകാർ പറയുന്നു. വൈദ്യുതി ബോർഡ് നിലവിലെ പല ലൈനുകളും ഇൻസുലേറ്റഡ് കേബിളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മുൻപ് ഈ ലൈനുകളിൽ കൊടുത്തിരുന്ന തെരുവ് വിളക്ക് ബൾബുകൾ അഴിച്ചു മാറ്റിയത് നാളുകളായി പുനസ്ഥാപിക്കുവാനും കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി മൂലം പുരയിടങ്ങൾ കാട് വെട്ടി തെളിക്കാത്തതിനാൽ ഇഴജന്തുക്കളുടെ യു ക്ഷുദ്ര ജീവികളും സന്ധ്യ മയങ്ങിയാൽ റോഡുകളിലേക്ക് ഇറങ്ങുന്നത് സാധാരണമായി. കാലാകാലങ്ങളിൽ വെട്ടി തെളിക്കാത്തത് കൊണ്ട് ഗ്രാമീണ റോഡുകളുടെ ഇരുവശവും കാടുപിടിച്ചു കിടക്കുകയാണ്. തെരുവ് വിളക്കകൾ പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ ഭയമില്ലാതെ രാത്രി കാലങ്ങളിൽ യാത്ര ചെയ്യുവാൻ സാധിക്കുമായിരുന്നുവെന്നും അടിയന്തിരമായി തകരാറിലായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *