തൊടുപുഴ: വെള്ളിയാമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന് സ്വീകരണവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ പ്രവർത്തകർക്ക് അംഗത്വം നൽകി സ്വീകരണവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി സെക്രട്ടറി ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

\കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു ഓടക്കൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പൂമാല മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ ഒഴുക്കനാപ്പള്ളിയും കുടുംബവും, സജി കെ. ഫിലിപ്പ് (നെയ് വേലിക്കുന്നേൽ), രുഗ്മിണി നാരായണൻ (മംഗലമുണ്ടക്കൽ), പൊന്നമ്മ ഷാജി (വരിക്കപ്ലാക്കൽ), മഞ്ചു സാബു (മാടത്തെരുവിൽ), അഭിനന്ദ് എം.എസ്. (മാടത്തെരുവിൽ), മുൻ ബി.ജെ.പി പ്രവർത്തകനായ സനൽകുമാർ (ചിങ്ങനംകുന്നത്ത്) എന്നിവരുൾപ്പെടെ വിവിധ പാർട്ടികളിൽ നിന്ന് എത്തിയവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കോഴിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ഡി.സി.സി ഭാരവാഹികൾ, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ മണ്ഡലം നേതാക്കൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






