Timely news thodupuzha

മുന്നറിയിപ്പുകൾ ആവർത്തിച്ചു നൽകിയിട്ടും ഓടിതുടങ്ങുന്ന ട്രെയിനുകളിൽ ചാടി കയറാനും ഇറങ്ങാനും ഇപ്പോഴും ആളുകൾ ശ്രമിക്കുന്നു; ആർ.പി.എഫ് ഉദ്യാഗസ്ഥൻ

തൃശ്ശൂർ: മുന്നറിയിപ്പുകൾ ആവർത്തിച്ചു നൽകിയിട്ടും ചലിച്ചുകൊണ്ടിരിക്കുന്ന ട്രെയിനുകളിൽ കയറാനും ഇറങ്ങാനും ശ്രമിക്കുന്ന അപകടകരമായ പ്രവർത്തി യാത്രക്കാർ ഇപ്പോഴും തുടരുകയാണെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥൻ. കഴിഞ്ഞ ദിവസം ചലിച്ചുതുടങ്ങിയ ട്രെയിനിൽ കയറാനായി ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങിയ വനിതാ യാത്രക്കാരിയെ രക്ഷിച്ച ആർ.പി.എഫ് ഉദ്യാഗസ്ഥൻ കെ.വി സന്തോഷാണ് ഇക്കാര്യം പറഞ്ഞത്. ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നതിനാൽ അവർക്ക് ചാടി കയറാൻ സാധിച്ചില്ല. ബാലൻസ് നഷ്ടപ്പെട്ട യാത്രക്കാരി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ഡ്യൂട്ടിയിലുള്ളവരെല്ലാം വിസിൽ മുഴക്കിയും മറ്റും യാത്രക്കാർക്ക് നിരന്തരം നിർദ്ദേശം നൽകാറുണ്ട്. മെഗാഫോൺ വഴിയും എല്ലാവർക്കും മുന്നറിയിപ്പ് നൽകി വരുന്നു. എന്നിട്ടും യാത്രക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *