ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കും. കൈയേറ്റമൊഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും. കളളപട്ടയങ്ങളുണ്ടാക്കി ഭൂമി കൈയേറാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. വാഗമണ്ണിലെ വരാട്ടുമേട്ടില്‍ 10 ഏക്കര്‍ ഭൂമി കൈയേറ്റമൊഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ല: ജില്ലാ വികസന സമിതി; ഉദ്യോഗസ്ഥരെ തടഞ്ഞാൽ കര്‍ശന നടപടി






