Timely news thodupuzha

ഇടുക്കിയിൽ പനിബാധിച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അടിമാലി: മാങ്കുളം സിങ്കുകുടി ഉന്നതിയിൽ ഒന്നരമാസം പ്രായമുള്ളപെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു. മഹാദേവൻ – വിജയലക്ഷ്മിദമ്പതികളുടെ മകൾ ജാസ്മിയാണ് മരിച്ചത്. പനിബാധിച്ചകുട്ടിയെ ഇന്നലെ പുലർച്ചെ ഒന്നരയോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. യഥാസമയം ചികിത്സകിട്ടാൻ വൈകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി മൂന്നാർപൊലീസ് അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുലപ്പാൽതൊണ്ടയിൽ കുടുങ്ങിയതായാണ് കരുതിയിരുന്നത്. സംഭവത്തിൽ സംശയാസ്പദമായ മറ്റ് സാഹചര്യങ്ങൾഇല്ലെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാലുമക്കളുള്ള ദമ്പതികളുടെ ഇളയമകളാണ് മരിച്ചത്. സഹോദരങ്ങൾ: വിദ്യ, ശ്രുതി, മധു.

Leave a Comment

Your email address will not be published. Required fields are marked *