ഇടുക്കി: എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇടുക്കി വേണ്ടന്മേട് മൂന്നാനിയിൽ പ്രസൂൺ പ്രതാപചന്ദ്രനാണ് (32) പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത് ബി നായർ, കാമരാജ് സി, മനോജ് പി.സി എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ കട്ടപ്പന പുളിയൻമല ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു . 8.12 ഗ്രാം ഹാഷിഷ് ഓയിലും, 1.70 ഗ്രാം. എം.ഡി.എം.എയുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.







