തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും(KSDM)കേന്ദ്ര ജല കമ്മീഷനും (CWC) നൽകിയ മുന്നറിയിപ്പ് പ്രകാരം അടുത്ത 6 മണിക്കൂറിനുള്ളിൽ താഴെപ്പറയുന്ന ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുണ്ട്.
ജില്ലകൾ:ആലപ്പുഴ (ALP)എറണാകുളം (EKM)ഇടുക്കി (IDK)കണ്ണൂർ (KNR)കാസർഗോഡ് (KSG)കോട്ടയം (KTM)കോഴിക്കോട് (KZK)മലപ്പുറം (MLP)പാലക്കാട് (PKD)പത്തനംതിട്ട (PTA)തൃശൂർ (TSR)വയനാട് (WYD)ജനങ്ങൾ ശ്രദ്ധിക്കേണ്ടത്:തോടുകൾ, ചെറുനദികൾ, മലഞ്ചെരിവുകൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി പോകാതിരിക്കുക.
രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.അടിയന്തര സാഹചര്യമുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ വിഭാഗത്തിന്റെയോ നിർദേശങ്ങൾ ഉടൻ പിന്തുടരുക.






