Timely news thodupuzha

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം

തിരുവനന്തപുരം: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് 01/08/2026 കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്‌തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകുന്നതാണ്. ഇതിനായി തുടർന്ന് പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാളെ 2/8/2026 നു നടത്താനിരുന്ന തുല്യത പരീക്ഷ മഴക്കെടുതി കാരണം മാറ്റിവെച്ചിരിക്കുന്നു.പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

മഴ അവധി: 3 ജില്ലകളിൽ നാളെ (02/08/2026 ഞായർ) മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.. അവധിയുള്ള ജില്ലകൾ – മലപ്പുറം, വയനാട്, കണ്ണൂർ.

MG UNIVERSITY തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

SET EXAM POSTPONED നാളെ ഓഗസ്റ്റ് 2 ന് നടക്കേണ്ടിയിരുന്ന SET പരീക്ഷ കനത്ത മഴമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതിയ പരീക്ഷ തീയതി ഉടനെ അറിയിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *