പാല: ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ കൊല്ലപ്പള്ളി വൃന്ദാവൻനഗർ ചെമ്മാഴം (മാമ്പ്ര )ജോർജ് ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ (05-08-2026) 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം അന്തീനാട് സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. ടീച്ചർ ജവഹർ നവോദയ വിദ്യാലയം) കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാഗം . മക്കൾ: ജോർജ് ജോസഫ് (മാനേജർ എച്ച്.ഡി. എഫ് .സി ചെന്നൈ), ഈപ്പൻ ജോസഫ് (മാനേജർ ആമസോൺ ടോക്കിയോ). മരുമക്കൾ: റീമ (മാനേജർ എച്ച്.ഡി.എഫ്.സി ചെന്നൈ) താനത്ത് പുത്തൻപുരയിൽ ചെന്നൈ,സ്വേത തടത്തിൽ (കോട്ടയം).പരേതൻ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലായും കാസർകോഡ് അപ്സരപബ്ളിക് സ്കൂൾ അക്കാദമിക്ക് ഡയറക്ടറായും കോട്ടയം, ഇടുക്കി, കാസർകോഡ്, നേര്യമംഗലം എന്നിവടങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ പ്രിൻസിപ്പലായും കോയമ്പത്തൂർ സൈനിക് സ്കൂളിൽ ലക്ചററായും, കൊല്ലപ്പള്ളി ലയൺസ് ക്ലബ് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ശരീരം നാളെ ( ബുധൻ) 8 ന് വസതിയിൽ കൊണ്ടുവരും.
ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി





