Timely news thodupuzha

തമിഴ് നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ


ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകർ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കനത്ത പൊലീസ്‌ വിന്യാസമാണ് ഉദയനിധിയുടെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ട് പോകാനാണ് നീക്കം.

അതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകർ കോടതിക്ക് മുന്നിൽ പരാമർശിച്ചിരുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം, ഉദയനിധിക്ക് എതിരെ സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകളിൽ ടിവികെ പരാതി നൽകി. പരാമർശത്തിൽ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്. തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി യാതൊരു കുലുക്കവുമില്ലാതിരിക്കുമ്പോൾ തമിഴ്നാടിന് കാവേരി വെള്ളത്തിൻറെ ഒരു തുള്ളി പോലും കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻറെ ആരോപണം. ഇതിനിടയിൽ സദസിൽ നിന്നുയർന്ന ‘തൃഷ, തൃഷ’ എന്ന വിളി ഉദയനിധിയുടെ പ്രസംഗം വഴിതിരിച്ചുവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *