Timely news thodupuzha

ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

തൊടുപുഴ: ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും കോലാനി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ ആയുർവേദ ഡോക്ടറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു.

ബി.എസ്.എസ് ചെയർമാൻ എൻ മണി അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ബ്രാഹ്മണക്ഷേമ സഭ കോ – ഓർഡിനേറ്റർ ശിവദാസൻ നമ്പൂതിരി, വി.എൻ.ജി ഗ്രൂപ്പ്‌ വൈസ് ചെയർമാൻ ശ്രീനാഥ്‌ വിഷ്ണു എന്നിവർ ആശംസകൾ നേർന്നു. ബി.എസ്.എസ് സെക്രട്ടറി അഭിജിത്ത് പരമേശ്വർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു ശ്രീകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ എൻ മണി എഴുതിയ മൂന്നാമത് പുസ്തകം ഹിമഗിരി മുതൽ മഹോദധി വരെ, രതീഷ് കൃഷ്ണൻ ഐ.പി.എസിന് നൽകി ഡോ. സതീഷ് വാര്യർ പ്രകാശനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുതുക്കുളം വിഷ്ണു നമ്പൂതിരി സ്മാരക എൻഡോവ്മെന്റ് അവാർഡ് എൻ മണിയും തുരുത്തേൽ മഠം ദ്രപതി സ്മാരക എൻഡോവ്മെന്റ് അവാർഡ് രതീഷ്കൃഷ്ണൻ, ശോഭമുരളി, ഹരീഷ് കൃഷ്ണൻ എന്നിവർ ചേർന്നും വിതരണം ചെയ്തു.

തുടർന്ന് ബി.എസ്.എസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, നാദബ്രഹ്മം കരോക്കെ ഗ്രൂപ്പിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു. ബി.എസ്.എസിൻ്റെ പുതിയ ഭാരവാഹികളായി പി.കെ ഓമനക്കുട്ടൻ(ചെയർമാൻ), ഒ.ആർ വിജയൻ(വൈസ് ചെയർമാൻ), ശോഭമുരളി(സെക്രട്ടറി), വിനു മുരളി(ജോയിന്റ് സെക്രട്ടറി), അഖിൽ വി പോറ്റി(ജോയിന്റ് സെക്രട്ടറി), പി.കെ ശ്രീകുമാർ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യോ​ഗത്തിൽ പ്രോഗ്രാം കോ – ഓർഡിനേറ്റർ പി.കെ ശ്രീകുമാർ സ്വാഗതവും വൈസ് ചെയർമാൻ രതീഷ്കൃഷ്ണൻ ഐ.പി.എസ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *