Timely news thodupuzha

ക്വിറ്റ് ഇന്ത്യാ ദിനം ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം

തൊടുപുഴ: 1942 ഓഗസ്റ്റ് 8-ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം തൊടുപുഴ. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സായുധ സേനയിൽ കമ്മീഷൻഡ് ഓഫീസറായി റിട്ടയർ ചെയ്ത ക്യാപ്റ്റൻ സി ജെ ജോസഫിനെ യോഗം ആദരിച്ചു.ഒരു രാജ്യമെന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ കൈവരിച്ച ഉന്നതമായ സ്ഥാനത്തിന് അടിത്തറയിട്ടത് ഇത്തരം ജനകീയ മുന്നേറ്റങ്ങളാണ്.

വിദേശാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ അന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ നമ്മുടെ പൂർവ്വികർ കാണിച്ച ആത്മസമർപ്പണത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡൻറ് ഐവാൻ സബാസ്റ്റ്യൻ സെക്രട്ടറി ജെയിംസ് മാളിയേക്കൽ ട്രഷറർ അബ്രഹാം ഡേവിഡ്, ബാലകൃഷ്ണൻ പിജി, വിൻസെന്റ് പുത്തിരി, ആൻറണി കെ വി എന്നിവർ സംസാരിച്ചു.•

Leave a Comment

Your email address will not be published. Required fields are marked *