Timely news thodupuzha

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയാമറ്റം യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ ജബ്ബാർ പതാക ഉയർത്തി.

യൂണിറ്റിലെ 50 വർഷം പിന്നിട്ട ഏറ്റവും മുതിർന്ന വ്യാപാരി ലത്തീഫ് കിഴക്കേലിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

യൂണിറ്റ് വൈസ് പ്രസിഡണ്ട് ബിജു കോട്ടയ്ക്കകം അയ്യൂബ് കിഴക്കേൽ ഷിനാജ് കോട്ടപ്പറമ്പിൽ സജാദ് നാസർ വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *