തൊടുപുഴ: ദേശീയ വ്യാപാരി ദിനമായ ഓഗസ്റ്റ് 9ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ദിനാചരണം നടത്തി.രാവിലെ 9 മണിക്ക് തൊടുപുഴ വ്യാപാര ഭവൻ അങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് പി. എ. സലിംകുട്ടി പതാക ഉയർത്തി പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ സ്വാഗതം പറഞ്ഞു. പി. എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ലാബുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
മുൻ പ്രസിഡന്റ് ജെയിൻ എം. ജോസഫ് വ്യാപാരി ദിന സന്ദേശം നൽകി.ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, വാർഡ് കൗൺസിലർ സുബൈദ സൈദുമുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റ് വൈസ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടിൽ, സെക്രട്ടറി താജു എം.പി, ജോസലറ്റ് മാത്യു, സജിത് കുമാർ എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് കുടകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ അർഹരായവർക്ക് ചികിത്സാ സഹായവും നൽകി.യൂണിറ്റ് ട്രഷറർ ഇ.എ അഭിലാഷ് കൃതജ്ഞത രേഖപ്പെടുത്തി.





