Timely news thodupuzha

ലഹരിയോടും ലഹരി മാഫിയയോടും വർഗീയതയോടും ക്വിറ്റ് ഇന്ത്യ പറയും; ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌

ഇടുക്കി: നാട്ടിലെ യുവജനങ്ങളെ ലഹരിയിൽ നിന്നും വിമുക്തമാക്കുന്നതിന് യൂത്ത്കോൺഗ്രസ്‌ വലിയ പോരാട്ടത്തിന് തുടക്കം കുറിച്ചു എന്നും ലഹരിയോടും ലഹരി മാഫിയയോടും രാജ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വർഗീയ ഭരണകൂട ലഹരിയോടും ക്വിറ്റ് ഇന്ത്യ പറയും എന്നും യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ വാഴത്തോപ്പ് മണ്ഡലം കമ്മറ്റി മണിയറൻകുടിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനചാരണവും ക്വിറ്റ് ഇന്ത്യ ദിന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ലഹരി മാഫിയയുടെ വളർച്ചയിൽ മുൻ സർക്കാരിനും ഇടതു പാർട്ടികൾക്കും വലിയ പങ്ക് ഉണ്ടെന്നും യു ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തത്തിലൂടെ ലഹരി മാഫിയയെ അമർച്ച ചെയ്ത് യുവജനങ്ങളെ നേർവഴിയിൽ നയിക്കുന്നതിന് യൂത്ത് കോൺഗ്രസ്‌ ശക്തമായ പിന്തുണ നൽകി പ്രവർത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അബിൻസ് ജോയ് അധ്യക്ഷത വഹിച്ചു.

ഡി വൈ എഫ് ഐ യുടെ ലഹരി ഗുണ്ടാ മാഫിയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഇൽ നിന്നും രാജി വച്ച് യൂത്ത് കോൺഗ്രസ്‌ലേക്ക് കടന്നുവന്ന മെർബിൻ കാലപറമ്പിലിനെ യൂത്ത്കോൺഗ്രസ്‌ പതാക നൽകി സ്വീകരിച്ചു.

ഡി സി സി അംഗം നിഖിൽ പൈലി,നേതാക്കളായ ലിജിൻ ജോർജ്, എവിലിയസ് ജോസ്,തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളായ യദു, ജോർജ്, സോഷ്യൽ മീഡിയ കോ കോർഡിനേറ്റർ അഭികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *