Timely news thodupuzha

പാലം ഇല്ലാതാക്കാനുള്ള ചിലരുടെ അജണ്ട എം.എൽ.എ തിരിച്ചറിയണം, നിർമ്മാണം ഉടൻ ആരംഭിക്കണം; നാരങ്ങാനം തൊമ്മൻകുത്ത് ജാഗ്രത സമിതി

തൊടുപുഴ: തടസ്സങ്ങളും കടമ്പകളും കടന്നാണ് തൊമ്മൻകുത്ത് കണ്ണാടി പുഴയ്ക്ക് കുറുകെ പാലം പണിയാനുള്ള അനുമതി കിട്ടിയത്. വനം വകുപ്പിന്റെ കടുത്ത എതിർപ്പായിരുന്നു ആദ്യ തടസ്സം. ഇത് മറികടന്ന് അനുമതി കിട്ടാൻ രണ്ടു വർഷം എടുത്തു. സെപ്റ്റംബർറിൽ പണി തുടങ്ങാൻ കെ.എസ്.ടി.പി തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പഴയ ചപ്പാത്ത് നില നിർത്തണമെന്നും സ്ഥലം ഏറ്റെടുത്ത് പുതിയപാലം പണിയാണമെന്നും പറഞ്ഞ് ചില ആളുകൾ രംഗത്ത് എത്തിയത്. ഇവർ ഇക്കാര്യം പറഞ്ഞ് തൊടുപുഴ പറഞ്ഞ് എം എൽ എ യ്ക്ക് നിവേദനവും നൽകി. ചപ്പാത്ത് നിലനിർത്തി പാലം പണിയണമെങ്കിൽ ഒരു വശത്ത് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും സ്ഥലം ഏറ്റെടുക്കണം.

നിലവിൽ ഉള്ള കപ്പേള പൊളിച്ചു നൽകാൻ പള്ളി തയ്യാറാണ്. കപ്പേളമാറ്റി പണിയാനുള്ള സ്ഥലം കൂടി വിട്ടു നൽകാൻ പള്ളി തയ്യാറല്ല.സ്വകാര്യ വ്യക്തിയും ഇതേ നിലപാടിലാണ്. മറു ഭാഗം വന ഭൂമിയാണ് ഇവിടം വിട്ടുകിട്ടാൻ നൂലാ മാ ലകൾ ഏറെ യാണ്‌.കേന്ദ്ര വനം മന്ത്രാലയത്തിന്റ അനുമതിക്ക് വർഷങ്ങൾ കാത്തിരിക്കണം.

കെ.എസ്.ടി.പിക്ക് ഇനി ഒരുവർഷം മാത്രമാണ് റോഡ് പണി പൂർത്തിയാക്കാൻ കാലാവധിയു ള്ളത്. ഇതിനിടയിൽ അനുമതി കിട്ടി പാലം പണിയാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.ജര്‍മ്മന്‍ സഹായത്തോടെ പണിയുന്ന നെയ്യശ്ശേരി-തോക്കുമ്പന്‍ റോഡിന്റ ഭാഗമാണ് കരിമണ്ണൂര്‍മുതല്‍തൊമ്മന്‍കുത്തുവരെയുള്ളഭാഗം. തുടക്കംമുതല്‍ഇവിടെറോഡ്പണിയുന്നത് അശാസ്ത്രീയമായിട്ടാണെന്നും ഈവിവരം അധികൃതരെ അറിയിക്കുകയും വിജിലന്‍സില്‍പരാതിനല്‍കിയിട്ടും ഒരുനടപടിയും ഇല്ല. നിലവിലെ ചപ്പാത്ത് നില നിർത്തി പുതിയ പാലം പണിയാനുള്ള സാധ്യത ആ രയണം എന്നുമാണ് റോഡുസംരക്ഷണസമിതി പ്രവര്‍ത്തകര്‍പറയുന്നത് പതിറ്റാണ്ടുകളുടെകാത്തിരിപ്പിന് ശേഷം തൊമ്മന്‍കുത്ത് നാരങ്ങാനം തുടങ്ങിയ അവികസിതഗ്രാമങ്ങളിലൂടെ ബി.എം. ബി.സി.നിലവാരത്തില്‍ റോഡുപണിയുന്നത്.തൊമ്മന്‍കുത്ത്പുഴയ്ക്കുകുറുകെ യുള്ള ചപ്പാത്തിന് പകരം ഉയർത്തി പാലം പണിയുന്നത് ഈ ഗ്രാമങ്ങൾ ക്ക് വലിയവികസനപ്രതീക്ഷനല്‍കുന്നുണ്ട് . ചിലർ റോഡും പാലവും പണിയുന്നതിന് തു ടക്കം മുതൽ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.ഇത് മുലം കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത് വരെ യുള്ള ഭാഗം അരിക് കോൺക്രീറ്റ് ചെയ്തു പൂർത്തി യാക്കാൻ പോലും കഴിഞ്ഞിട്ടില്ല. തൊമ്മൻകുത്ത് കവലമണ്ണിട്ട് ഉയർത്തി പണിത് കെട്ടിടങ്ങൾ എല്ലാം റോഡിന് താഴെ ആയതും ചിലരുടെ അനാവശ്യ ഇടപെടൽ മൂലമാണെന്നും നാട്ടുകാർ ആരോപി ക്കുന്നു. ഇതേ അഭിപ്രായമാണ് നാരങ്ങാനം തൊമ്മൻകുത്ത് ജാഗ്രത സമിതി പ്രവർത്തകരിൽ പലരും പങ്കു വയ്ക്കുന്നത്. അനാവശ്യ തടസ്സം ഉണ്ടാക്കി പാലം ഇല്ലാതാക്കാനുള്ള ചിലരുടെ അജണ്ട എം എൽ എ തിരിച്ചറിയണം എന്നും പാലം പണി ഉടൻ തുടങ്ങണം എന്നും ഇവർ ആവശ്യപ്പെടുന്നു. 

Leave a Comment

Your email address will not be published. Required fields are marked *