കൊച്ചി: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു വരുന്നു. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം മത്സ്യബന്ധനത്തിന് വിലക്കുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ യാത്രകളിൽ ശ്രദ്ധിക്കുക.
മഴയുടെ ശക്തി കുറഞ്ഞു വരുന്നു; മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്





