മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന കടയുടമ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. വാഴക്കുളം പള്ളിക്കുന്നേൽ പരേതനായ ജസ്റ്റിന്റെ ഭാര്യയാണ്. പരേത മേലുകാവ് പാറപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥി, ജ്യോതി ദർശന പുല്ലുവഴി ), ജസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വാഴക്കുളം). കടയിലെ ജോലിക്കിടെ റെജിമോളുടെ കൈ ചപ്പാത്തി മെഷീനിൽ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം ചൊവ്വാഴ്ച്ച (11/08/2026) രാവിലെ 10.30 ന് ഭവീട്ടിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു





