മൂലമറ്റം: സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച്, മൂലമറ്റം, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ 2023–2026 ബി.സി.എ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി സെൻറ് ജോസഫ് അക്കാദമിയിൽ സംഘടിപ്പിച്ചു.ചടങ്ങ് ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പസ് മാനേജർ റവ. ഫാ. സ്റ്റാൻലി ചെല്ലിയിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റവ. ഫാ. ബോബിൻ കുമരേട്ട് ബിരുദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റവ. ഫാ. ഡോണി കുറുവന്താനത്ത്, സിന്ധു പി.എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ജിയോ കുര്യൻ നന്ദി രേഖപ്പെടുത്തി.





