Timely news thodupuzha

ഇടുക്കി മെഡിക്കൽ കോളേജിന്റ സൗകര്യങ്ങൾ വർദ്ധിപ്പിക്കും; മന്ത്രി അനൂപ് ജേക്കബ്

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പാവപ്പെട്ട ജനങ്ങൾക്കു മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് പ്രസ്താവിച്ചു. പഴകിയ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ച് കൂടുതൽ ഡോക്ടർമാരേയും പാരാ- മെഡിക്കൽ ജീവനക്കാരേയും നിയമിക്കും. കഴിഞ്ഞ 24 വർഷമായി മെഡിക്കൽ കോളേജിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിവരുന്ന സഹായകേന്ദ്രയുടെ വാർഷികാഘോഷം മെഡിക്കൽ കോളേജ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും താൻ സഹായകേന്ദ്രയുടെ
വാർഷികപരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും മാതൃകാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

സഹായകേന്ദ്രയുടെ ചെയർമാൻ എ.പി ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോയ് കെ പൗലോസ് എം.എൽ.എ സ്വാതന്ത്ര്യദിന
സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ സ്വാതന്ത്ര്യദിന മധുരം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇടുക്കി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, പ്രഭ തങ്കച്ചൻ, എം.ഡി അർജുനൻ, ആർ.എം.ഒ ഡോ. റ്റി.ഒ നവാസ്, പി.എൻ സതീശൻ, പി.ജെ ജോസഫ്, കെ.എം ജലാലുദ്ദീൻ, സാജൻ കുന്നേൽ, പി.ഡി.ജോസഫ്, സി.പി. സലിം, ജോബി തയ്യിൽ, തങ്കച്ചൻ വേമ്പനി, ലൈല മോഹൻ, അംബിക പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *