ഇടുക്കി: രാജാക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും മർച്ചൻ്റ്സ് അസോസിയേഷൻ്റെയും മതസൗഹാർദ്ദ കൂട്ടായ്മയുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 9 ന് രാജാക്കാട് ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി തുടർന്ന് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യ ദിന റാലി ടൗൺ ചുറ്റി സമ്മേളന നഗറിൽ സമാപിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘാടകർക്ക് പിന്നിലായി ഹരിതകർമ്മസേന, സിഡിഎസ് ഭാരവാഹികൾ, ഐസിഡിഎസ് പ്രവർത്തകർ 14 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ, വിവിധ സ്‌കൂളുകളിലെ വിദ്യാത്ഥികൾ അടക്കം ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. നിരവധി പ്ലോട്ടുകളും, പ്രച്ഛന്ന വേഷങ്ങളും റാലിക്ക് കൊഴുപ്പേകി.രാജാക്കാട് പട്ടണത്തെ ജനസാഗരമാക്കിയാണ് റാലി കടന്നുപോയത്. റാലിക്ക് ശേഷം ക്രിസ്തു ജ്യോതി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും. ലഹരിക്കെതിരെഫ്ലാഷ് മോബും സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമ പഞ്ചാലത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ദേവികുളം സബ് കളക്ടർ വി.എം ആര്യ ഐ എ എസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പഞ്ചായത്തി ലെ 26 വിമുക്തഭടൻമാരെ ആദരിച്ചു. കൺവീനർ വി.എസ് ബിജു സ്വാഗതവും, ബാബു കൊച്ചുപുരയ്ക്കൽ നന്ദിയും അർപ്പിച്ചു. കോഡിനേറ്റർ ബെന്നി പാലക്കാട്ട്, ഫാ.മാത്യു കരോട്ടു കൊച്ചറയ്ക്കൽ,ഫാ.ഷെറിൻ കുരിക്കിലേട്ട്, ഫാ.എൽദോസ് മേനോത്തുമാലിൽ,ഫാ. തോമസുകുട്ടി, ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ,സിസ്റ്റർ ഷെറിൻ,ആർ. ബാലൻപിള്ള, സിബി കൊച്ചുവളളാട്ട്, സാബു വാവലക്കാട്ട്, പി.ബി മുരളിധരൻ നായർ, കെ. എം സുധീർ,
എം.പി ജോസ്, ബോബിലാൽ, മിനി ബേബി, ടി.കെ സുജിത്, സന്ധ്യ ബൈജു, സി.ആർ രാജു എന്നിവർ പ്രസംഗിച്ചു. റാലിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനം വാർഡുതലത്തിൽ അടിവാരം വാർഡും. സ്‌കൂൾ തലത്തിൽ ക്രിസ്തുജ്യോതി സ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വാർഡിന് വേണ്ടി ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയും ടീമും,സ്‌കൂളിന് വേണ്ടി പ്രിൻസിപ്പാൾ സിസ്റ്റർ ഷെറിനും ടീമും ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാവർക്കും പായസ വിതരണവും നടത്തി.






