Timely news thodupuzha

വണ്ണപ്പുറം പട്ടയകുടിയിൽ നിന്നും കാണാതായ വീട്ടമ്മക്കായി തിരച്ചിൽ ഉർജിതമാക്കി പോലീസ്

തൊടുപുഴ: വണ്ണപ്പുറം പട്ടയകുടിയിൽ നിന്നും കാണാതായ വീട്ടമ്മക്കായി തിരച്ചിൽ ഉർജിതമാക്കി പോലീസ്. വണ്ണപ്പുറം പട്ടയകൂടി സ്വദേശി പൂവതിങ്കൽ ലീല ഭാസ്കരനായി (68) ഫയർ ഫയർഫോസിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ വീടിനു സമീപത്തെ വഞ്ചിക്കൽ തോട്ടിലും മാലി കുത്തിലും തിരച്ചിൽ നടത്തി.

ഓഗസ്റ്റ് 1ശനിയാഴ്ച രാവിലെ മുതൽ ആണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.

തുടർന്ന് പ്രേദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് തൊടുപുഴ സ്കൂബ ടീമിന്റെ നേതൃത്വത്തിൽ സമീപത്തെ തോട്ടിലും കുത്തിലും തിരച്ചിൽ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *