Timely news thodupuzha

ഇടുക്കി ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യ മോഹന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തോപ്രാംകുടി: ഇടുക്കി ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യ മോഹന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിക്കുന്ന ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സിവിൽ പോലീസ് ഓഫീസറാണ് മുരിക്കാശ്ശേരി രാജമുടി സ്വദേശിയായ ധന്യ മോഹൻ . 2023 , 2024 വർഷങ്ങളിൽ തുടർച്ചയായി ഇടുക്കി ജില്ലയിലെ മികച്ച ചൈൽഡ് വെൽഫയർ ഓഫീസർക്കുള്ള പുരസ്‌കാരം നേടുവാനും ധന്യക്ക് കഴിഞ്ഞു. അക്കാലത്ത് ധന്യ ജോലി ചെയ്‌ത മുരിക്കാശേരി പോലീസ് സ്റ്റേഷൻ ജില്ലയിലെ മികച്ച ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു .സോഷ്യൽ പോലീസിങ്ങുമായി ബന്ധപ്പെട്ടുള്ള മികച്ച പ്രവർത്തനങ്ങൾ , കുട്ടികൾക്കായി സംഘടിപ്പിച്ച നിരവധി പരിപാടികൾ , എസ് . പി. സി ക്യാമ്പ് പ്രവർത്തനങ്ങൾ, കുറ്റാന്വേഷണ പങ്കാളിത്തം, കോടതി ഉത്തരവുകൾ സമയബന്ധിതമായി ചെയ്തു തീർക്കുക, കൃത്യതയോടുകൂടിയുള്ള ഓഫീസ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ധന്യ മോഹന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്.രാജമുടി ചൂരക്കുഴി വീട്ടിൽ മോഹനൻ്റേയും കുമാരിയുടേയും മകളാണ് ധന്യ . ബിസിനസ്സുകാരനായ ഷാം കെ പ്രകാശാണ് ഭർത്താവ്. മക്കൾ : ഗൗതം കൃഷ്ണ, ഗായത്രീ ദേവി.

Leave a Comment

Your email address will not be published. Required fields are marked *