തൊടുപുഴ: തൊടുപുഴയിൽ പാഴ് വസ്തു ശേഖരണ രംഗത്ത് എട്ട് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന തോപ്പിലാൻ സ്ക്രാപ്പ് സ്വന്തം സ്ഥലത്തേയ്ക്ക് പ്രവർത്തനം മാറ്റുന്നു. തെക്കുംഭാഗം കാപ്പിത്തോട്ടം കുരിശുപള്ളിയ്ക്ക സമീപം ന്യൂ തോപ്പിലാൻ സ്ക്രാപ്പ് ഉദ്ഘാടനം ഓഗസ്റ്റ് 24 ന് ഗവൺമെൻ്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിക്കും. രാവിലെ 10 ന് തൊടുപുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി റവ. ഫാ. അബി ഉലഹന്നാൻ കൂദാശ കർമ്മം നിർവ്വഹിക്കുമെന്ന് പ്രൊപ്രൈറ്റർ ബിജു തോപ്പിലാൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മഹാറാണി വെഡ്ഡിങ്ങ് സിൽക്ക്സ് മാനേജിങ്ങ് ഡയറക്ടർ വി.എ റിയാസ്, വി.ബി.സി ന്യൂസ് ചെയർമാൻ സാബു നെയ്യശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിക്കും. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അമീർ, തൊടുപുഴ മർച്ചൻ്റ്സ് അസോസ്സിയേഷൻ പ്രസിഡൻ്റ് പി.എ സലീംകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരീ രാജു പുതുശ്ശേരി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.കെ അനൂപ്, സുകു തങ്കപ്പൻ, റ്റി.എം മുജീബ്, ബേബി തോമസ് കാവാലം, രാജേഷ് ഗോപാലൻ, അനീഷ് അനൂപ്, ജെസീല ലത്തീഫ്, ഷീജ നൗഷാദ്, ബിൻസി മാർട്ടിൻ, ബീവി സലീം, സൽമി നിസാർ, ഷീല ദീപു, ബിന്ദു കിഷോർ തുടങ്ങിയവർ പ്രസംഗിക്കും.
തൊടുപുഴയിൽ എട്ട് വർഷം മുമ്പ് ചെറിയ സ്ഥാപനമായി പ്രവർത്തനം തുടങ്ങിയ തോപ്പിലാൻ സ്ക്രാപ്പ് വളർച്ചയുടെ പാതയിലാണ്. വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണമാണ് തങ്ങളുടെ വളർച്ചയ്ക്ക് കാരണമായതെന്ന് പ്രൊപ്രൈറ്റർ ബിജു തോപ്പിലാൻ പറഞ്ഞു. വിപുലമായ സജ്ജീകരണങ്ങളോടെയാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. സ്വന്തം സ്ഥലത്ത് മുപ്പതോളം കുടുംബങ്ങൾക്ക് സ്ഥിര വരുമാന മാർഗം നൽകുവാൻ ന്യൂ തോപ്പിലാൻ സ്ക്രാപ്പിന് കഴിയുന്നു. ഉദ്ഘാടനത്തിലും തുടർന്നും ഏവരുടെയും സഹകരണം മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
വ്യാപാര സ്ഥാപനങ്ങൾ, ഹൗസിങ്ങ് കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ മാന്യമായ പ്രതിഫലം നൽകി കമ്പനി വാഹനങ്ങളിൽ ശേഖരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, 407, പിക്കപ്പ് വാഹനങ്ങൾ ദിവസ, മാസ വാടകയ്ക്ക് ലഭ്യമാണ്. ഫോൺ: 9446928112.






