Timely news thodupuzha

ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു

ഇടുക്കി: പെരുവന്താനം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം മിനി സാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീവാമോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടോമി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.ഐ ഷിയാസ് ഖാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിനോദ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. കൃഷി ഓഫീസർ പി രാഖി ചടങ്ങിന് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എസ് ജിനേഷ് കൃതജ്ഞതയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *