Timely news thodupuzha

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ

തൊടുപുഴ: ഇടവെട്ടി സ്വദേശികളായ ടി എസ് ഷിയാസ്, നിഹാൽ ഷെഫീക്ക്, അർഷിദ്, ആഷിക് ഓ എസ് എന്നിവരാണ് പോലീസ് പിടിയിലായത് ഇവരിൽനിന്ന് 18 ഗ്രാം എംഡിഎമ്മയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

മേഖലയിൽ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവർ എന്ന് പോലീസ് രഹസ്യ വിവരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

പിടിയിലായ ടി എസ് ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ടി.എസ് ഷിയാസ് മത്സരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *