Timely news thodupuzha

തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ: സന്ദേശയാത്രയ്ക്ക് തുടക്കമായി

ഇടുക്കി: കേരള സർക്കാർ, പോലീസ് വകുപ്പിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ പ്രോഗ്രാമിന്റെ ഇടുക്കി ജില്ല തല ഉദ്ഘാടനത്തിന് മുന്നോടിയായി മുരിക്കാശ്ശേരിയിൽ നിന്ന് ലഹരി മുക്ത ഇടുക്കി ജില്ലാ സന്ദേശയാത്രയ്ക്ക് തുടക്കമായി. ലഹരി മുക്ത ഇടുക്കി ജില്ലാ യാത്രയുടെ ഔപചാരികമായ ഉദ്ഘാടനവും ഫ്ലാഗ് ഹോസ്റ്റിങ്ങും വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് പാവനാത്മ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി. 2026 സെപ്റ്റംബർ മൂന്നിന് കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ലാതല ഉദ്ഘാടനം പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിർവ്വഹിക്കുo, ഇതിനു മുന്നോടിയായി ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലൂടെ പാവനാത്മ കോളേജിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. പരിപാടികൾക്ക് പാവനാത്മ കോളേജ് പ്രിൻസിപ്പൽ സിജോ പി ജോർജും അധ്യാപകരും അനധ്യാപകരും നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *