Timely news thodupuzha

ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ വനിതാ സബ് ഇൻസ്പെക്ടർമാർ

ഇടുക്കി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) സംവിധാനം പുനഃസംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു.
ഇടുക്കി വനിതാ പോലീസ് സ്റ്റേഷനിൽ ശ്രീമതി ആതിര പവിത്രൻ, മൂന്നാർ പോലീസ് സ്റ്റേഷനിൽ ശ്രീമതി. കൃഷ്ണപ്രിയ ഉണ്ണി, മുട്ടം പോലീസ് സ്റ്റേഷനിൽ ശ്രീമതി. ശ്രീദേവി കെ.എസ്. എന്നിവരെയാണ് എസ്‌എച്ച്‌ഒ മാരായി നിയമിച്ചത്. സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പുതിയ നിയമനങ്ങൾ. ഇതോടെ ജില്ലയിലെ മൂന്ന് പ്രധാന പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾക്ക് വനിതാ സബ് ഇൻസ്പെക്ടർമാർ നേതൃത്വം നൽകും. തൊടുപുഴ,മുല്ലപ്പെരിയാർ, സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ഒഴികെയുള്ള മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പോലീസ് സബ് ഇൻസ്പെക്ടർമാരെ നിയമിച്ചു. ഉടൻ തന്നെ 14 സർക്കിൾ ഓഫീസുകളും ജില്ലയിൽ പ്രവർത്തനം ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *