Timely news thodupuzha

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ”

തൊടുപുഴ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ, ഓണക്കാലത്ത് നാടിന് മാതൃകയാവുന്നു. സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണത്തോടെ തയ്യാറാക്കിയ 75 ഓണക്കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഒരു കുടുംബത്തിന് ഓണമൊരുക്കാൻ ആവശ്യമായ 12-ഓളം അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.
​കുട്ടികളിൽ ചെറുപ്പത്തിലേ സഹജീവി സ്നേഹവും പങ്കുവെക്കലിന്റെ സന്തോഷവും വളർത്തിയെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിന്റെ 75 ആം വാർഷികത്തിന്റെ പ്രതീകം ആയിട്ടാണ് 75 കിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അധ്യാപകരായ ആൽബിൻ ജോസഫ്, അഞ്ജു ജോസഫ്, രമ്യ മുരളി, സിസ്റ്റർ അനിറ്റ എന്നിവർ നേതൃത്വം നൽകി. പിടിഎ ഭാരവാഹികളും സ്കൂൾ മാനേജ്‌മെന്റും ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *