Timely news thodupuzha

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ

ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂണിൽ നഗരത്തിൽ നിന്നും പോലീസ് പൊളിച്ചുമാറ്റിയ അനധികൃത പാൻമസാല വ്യാപാരകേന്ദ്രം പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ. ജൂണിലാണ് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാൻമസാലകൾ ഉൾപ്പെടെ വിറ്റഴിക്കുന്ന കട പൊളിച്ചു നീക്കിയത്. കുന്തളംപാറ റോഡ് കൈയ്യേറിയായിരുന്നു കട സ്ഥാപിച്ചിരുന്നത്. അന്ന് കുന്തളംപാറ റോഡിൽ മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പലഹാരക്കടയിൽ പരിശോധന നടത്തിയ നഗരസഭാ അധികൃതർ വൃത്തിഹീനമായി നിർമിച്ച് സൂക്ഷിച്ചതും പഴകിയതുമായ പലഹാരങ്ങൾ പിടിച്ചെടുത്ത് കട അടപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ടു മാസത്തിന് ശേഷം ഇതേ സ്ഥലത്ത് മറുനാടൻ തൊഴിലാളികൾ കട പുനസ്ഥാപിക്കുകയായിരുന്നു. ഞായറാഴ്ചയും രാത്രി വൈകിയും പ്രദേശത്ത് എത്തുന്ന മറുനാടൻ തൊഴിലാളികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പാൻമസാലയും ഉൾപ്പെടെ ഇവിടെ വിതരണം ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *