Timely news thodupuzha

കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി; കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ

ഇടുക്കി: കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു രാജീവ്‌ ഗാന്ധിയെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82 മത് ജന്മദിനം ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. സദ്ഭാവനാ ദിനമായി ആചരിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക യുഗത്തിലേക്ക്. ഇന്ത്യൻ ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഐ ടി യുഗത്തിന്റെ പിതാവാണ് രാജീവ് ഗാന്ധി എന്നും ചരിത്രപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാരെ പുറന്തള്ളാനുള്ള ബിജെപി സംഘപരിവാർ അജണ്ട. രാജ്യത്തെ യൂണിവേഴ്സിറ്റികൾ വഴി നടപ്പാക്കുമ്പോൾ അവരുടെ കയ്യിലിരിക്കുന്ന ഇലക്ട്രോണിക്സ് യുഗത്തെയും പ്രായപൂർത്തി വോട്ടവകാശം 18 ആക്കിയതും സുപ്രധാന തീരുമാനങ്ങൾ എടുത്ത ദീർഘദൃഷ്ടിയായ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി എന്നും തോമസ് രാജൻ കൂട്ടിച്ചേർത്തു. ഐഎൻടിസി മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് മുരളി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചെക്കുംമുട്ടിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണി ചിരാൻ കുന്നേൽ, കർഷക കോൺഗ്രസ് ജില്ല സെക്ട്രറിമാരായ ജേസ് ആന കല്ലിൽ, പി എസ് മേരിദാസൻ, പിഎസ് രാജപ്പൻ, കെ എസ് രാജീവ്, മോഹൻ നയർ, സി.എം മത്തായി, രാജീവ് ഞൊണ്ടൻ മക്കൽ, പി.റ്റി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *