കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടുമുയർന്നു. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 880 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായി. പവന് 1,17,680 രൂപയാണ് വില. ആഗോള വിപണിയിൽ സ്വർണ വില വീണ്ടും ഉയർന്നു തന്നെ നിൽക്കുകയാണ്. തുടർച്ചയായ മൂന്നാം ആഴ്ചയായി ഉയരുന്ന പ്രവണതയാണ് സ്വർണ വിലയിൽ ഉണ്ടാവുന്നത്. യു.എസ് ഡോളറിൻ്റെ ദൗർബല്യമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.
സ്വർണ വില വീണ്ടുമുയർന്നു






