ഇടുക്കി: വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്‌മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം; എം.എൽ.എ






